ലഹരിക്കെതിരെ ഒരു ഗോള്‍ കാമ്പയിന്
1533726
Monday, March 17, 2025 1:57 AM IST
ഇരിങ്ങാലക്കുട: "മയക്കു മരുന്നല്ല ലഹരി, ഫുട്ബോളാണ് ലഹരി' എന്ന സന്ദേശവുമായി ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഒരു ഗോള്‍ എന്ന കാമ്പയിനു തുടക്കമായി.
കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഗോളടിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ്് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. വിമുക്തി റിസോഴ്സ് പേഴ്സണ്‍ എക്സൈസ് സിവില്‍ ഓഫിസര്‍ പി.എം. ജാദിര്‍ ക്ലാസ് നയിച്ചു.
ട്രസ്റ്റി സി.എം. പോള്‍, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍, വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, ജോ.സെക്രട്ടറി എബ്രഹാം പള്ളിപ്പാട്ട്, മാര്‍. ജെയിംസ് പഴയാറ്റില്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ്് കമ്മിറ്റി ചെയര്മാന് പി.ടി. ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ഷാജു കണ്ടംകുളത്തി, ജോ. കണ്‍വീനര്‍മാരായ വര്‍ഗീസ് ജോണ്‍, ജോബി അക്കരക്കാരന്‍, പ്രോഗ്രാം കോഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, പബ്ലിസിറ്റി കണ്‍വീനര്‍ ഡേവിസ് ചക്കാലക്കല്‍, ഫൈനാന്‍സ് കണ്‍വീനര്‍ സാബു കൂനന്‍, പിആര്‍ഒ റെയ്സണ്‍ കോലങ്കണ്ണി എന്നിവര്‍ പ്രസംഗിച്ചു.