സമ്പൂര്‍ണസാക്ഷരതയുടെ നാട്ടില്‍ കബളിപ്പിക്കല്‍ നിര്‍ബാധം തുടരുന്നു: തോമസ് ഉണ്ണിയാടന്
1533605
Sunday, March 16, 2025 7:39 AM IST
ഇരിങ്ങാലക്കുട: സമ്പൂര്‍ണ സാക്ഷരതയുടെ നാടായ കേരളത്തില്‍ ദിനംപ്രതി ഉപഭോക്താക്കള്‍ വിവിധ തരത്തില്‍ കബളിപ്പിക്കപ്പെടുകയാണെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് പറഞ്ഞു.
ഉപഭോക്തൃ അവകാശദിനത്തോടനുബന്ധിച്ച് നീഡ്സ് നടത്തിയ സെമിനാര്‍ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരിട്ടും ഓണ്‍ലൈന്‍ വഴിയും കബളിപ്പിക്കല്‍ നിര്‍ബാധം തുടരുകയാണ്. ഉപഭോക്തൃ നിയമത്തെക്കുറിച്ച് ബോധവത്കരണം അനിവാര്യമാണെന്നും ഉണ്ണിയാടന് പറഞ്ഞു. നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ. ആര്. ജയറാം അധ്യക്ഷത വഹിച്ചു.രാജന് തലോര്‍ സെമിനാറിന് നേതൃത്വം നല്കി.
നീഡ്സ് ഭാരവാഹികളായ എന്‍.എ. ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, കെ.കെ. മുഹമ്മദലി, കെ.കെ. ദേവരാജന്‍, കാട്ടൂര്‍ പഞ്ചായത്തംഗം എന്‍.ഡി. ധനേഷ്, സിസ്റ്റര്‍ ആന്സ എന്നിവര്‍ പ്രസംഗിച്ചു.