ചെന്ത്രാപ്പിന്നിയിൽ ഇതരസംസ്ഥാന തൊഴിലാളി വീട് ആക്രമിച്ചു
1533611
Sunday, March 16, 2025 7:39 AM IST
കൊപ്രക്കളം: ചെന്ത്രാപ്പിന്നിയിൽ ഇതര സംസ്ഥാന തൊഴിലാളി വീട് ആക്രമിച്ചു. ചെന്ത്രാപ്പിന്നി സെന്ററിനു കിഴക്ക് ചാലിശേരി ഷാജിയുടെ വീടാണ് ആക്രമിച്ചത്. വീടിന്റെ അടുക്കള ഭാഗത്തെ രണ്ട് ജനൽ ചില്ലുകളും കിടപ്പുമുറിയുടെ ഒരു ജനൽച്ചില്ലും അടിച്ചുതകർത്ത നിലയിലാണ്.
തുടർന്ന് ഇയാൾ കോളിംഗ് ബെൽ അടിക്കുകയും വീട്ടുകാർ ഭയന്ന് വാതിൽ തുറക്കാതിരുന്നതോടെ തൊട്ടടുത്ത വീടായ വേതോട്ടിൽ കൃഷ്ണകുമാറിന്റെ വീട്ടിലെത്തി നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പോലീസ് ജാർഖണ്ഡ് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.