നാട്ടിക രാമൻകുളം നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി
1533596
Sunday, March 16, 2025 7:29 AM IST
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന തണ്ണീർത്തട സംരക്ഷണത്തിന്റെയും കുടിവെള്ള പദ്ധതിയുടെയും ഭാഗമായി നാട്ടിക രാമൻകുളം നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ നിർമാണോദ്ഘാടനം നിർവഹിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. നവീകരണ സമിതി സെക്രട്ടറി സി.കെ. സുഹാസ്, അഞ്ചാം വാർഡ് മെമ്പർ സുരേഷ് ഇയ്യാനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് രജനി ബാബു, പി.വി. സെന്തിൽകുമാർ, സി.എസ്. മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ്, ഐഷാബി ജബ്ബാർ, നിഖിത. പി. രാധാകൃഷ്ണൻ, സുബില പ്രസാദ്, ഐ.ആർ. സുകുമാരൻ മാസ്റ്റർ, എം.ജി. രഘുനന്ദനൻ, എ.ഇ. അമ്പിളി, കാർത്തികേയൻ എന്നിവർ പങ്കെടുത്തു.