പാ​ല​പ്പി​ള്ളി: ചി​മ്മി​നി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ അ​ര​ക്കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ടു. വ​ന​മേ​ഖ​ല​യി​ലേ​ക്ക് അ​നു​വ​ദി​ച്ച ര​ണ്ടു​കോ​ടി രൂ​പ​യി​ൽ മ​ണ്ഡ​ലം ആ​സ്തി വി​ക​സ​നഫ​ണ്ടി​ൽനി​ന്നും അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു ചി​മ്മി​നി​യി​ൽ തു​ട​ങ്ങി​യ​ത്.

ടോ​യ്‌ലറ്റ് ബ്ലോ​ക്കു​ക​ൾ, ക​ഫ്റ്റേ​രി​യ, പ്ര​വേ​ശ​ന ക​വാ​ടം എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തിൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വ​ര​ന്ത​ര​പ്പി​ള്ളി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ച​ല​ഞ്ച് പ​ദ്ധ​തി​ക്കാ​യി ടൂ​റി​സം വ​കു​പ്പ് അ​നു​വ​ദി​ക്കു​ന്ന 50 ല​ക്ഷം രൂ​പ​യു​ടെ പ​ണി​ക​ളും ഉടൻ ആ​രം​ഭി​ക്കു​മെ​ന്നും പ​ദ്ധ​തി ഉ​ദ് ഘാ​ട​നം ചെ​യ്ത കെ.​കെ.​ രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

സോ​ളാ​ർ ബോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ൾ ര​ണ്ടാംഘ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തും. 2025 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഒ​രു​കോ​ടി രൂ​പ ചി​മ്മി​നി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ല​താ​മ​സം​കൂ​ടാ​തെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
വ​ര​ന്ത​ര​പ്പി​ള്ളി ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ലാ​പി​യ സു​രേ​ഷ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. ​

ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​കെ. സ​ദാ​ശി​വ​ൻ, അ​ൽ​ജോ പു​ളി​ക്ക​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എ​സ്. അ​ഷ്റഫ്, പീ​ച്ചി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി.​ജി. അ​നി​ൽ​കു​മാ​ർ, അ​സി​. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കെ.​എം. മു​ഹ​മ്മ​ദ്റാ​ഫി, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻജിനീ​യ​ർ അ​രു​ൺലാൽ തു​ട​ങ്ങി​യ​വ​ർ പ്രസം​ഗിച്ചു.