വെള്ളാങ്കല്ലൂര്‍ പള്ളിയില്‍ ഊട്ടുതിരുനാള് നാളെ
1534039
Tuesday, March 18, 2025 2:19 AM IST
വെള്ളാങ്ങല്ലൂര്‍: സെന്റ്് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിന്റെ ഭാഗമായുള്ള ഊട്ടുതിരുനാളിന് കൊടിയേറി. കല്‍പ്പറമ്പ് ഫൊറോന വികാരി ഫാ. ജോസ് മഞ്ഞളി കൊടിയേറ്റം നിര്‍വഹിച്ചു.
തുടര്‍ന്ന് നേര്‍ച്ചപ്പായസം വെഞ്ചരിച്ചു. തിരുനാള്‍ദിനമായ നാളെ രാവിലെ പത്തിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അസിസ്റ്റന്റ്് വികാരി ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മികത്വം വഹിക്കും. കല്ലേറ്റുംകര പാക്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ദിലീപ് വിതയത്തില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച.
തിരുനാളിന്റെ വിജയത്തിന് വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി, കൈക്കാരന്മാരായ സാബു കൂളിയാടന്‍, ജോയ് കോലങ്കണ്ണി, ഇഗ്ലേഷ്യസ് കോലങ്കണ്ണി, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ ജെ. ജോണ്സണ്, ജോയിന്റ്് കണ്‍വീനര്‍ വര്‍ഗീസ് കാനംകുടം, ആന്റോ കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.