കൊടുങ്ങല്ലൂർ സ്വദേശി നെന്മാറയിൽ കുളത്തിൽ മുങ്ങിമരിച്ചു
1533938
Monday, March 17, 2025 11:41 PM IST
കൊടുങ്ങല്ലൂർ: അഴിക്കോട് സ്വദേശിയായ യുവാവ് പാലക്കാട് നെന്മാറയിൽ കുളത്തിൽ മുങ്ങി മരിച്ചു. അഴിക്കോട് കൊട്ടിക്കൽ കണിച്ചായി മോഹനന്റെ മകൻ കണ്ണൻ(30) ആണ് മരിച്ചത്.
നിർമാണ ജോലിക്ക് പോയതായിരുന്നു. സുഹൃത്തുക്കളോടൊപ്പം കുളത്തിൽ നീന്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം കൊട്ടിക്കലിലെ വീട്ടുവളപ്പിൽ എത്തിച്ച് സംസ്കാരം നടത്തി. മാതാവ്: പ്രേമലത. ഭാര്യ: വീണമോൾ. മകൻ: അഭിനന്ദ് കൃഷ്ണ (വിദ്യാർഥി,കോട്ടപ്പുറം സെന്റ് ആൻസ് സ്കൂൾ).