മോദിയുടെ നയങ്ങൾ ഗവേഷണങ്ങൾക്ക് അനുകൂലം: സി.പി. രാധാകൃഷ്ണൻ
1533528
Sunday, March 16, 2025 6:22 AM IST
അമലനഗർ: ഗവേഷണങ്ങൾക്കു നരേന്ദ്ര മോദി വൻപ്രാധാന്യമാണു നൽകുന്നതെന്നും കോവിഡ് വാക്സിൻ കണ്ടുപിടിച്ചതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഇന്ത്യക്കായെന്നും മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ. ഗവേഷണരംഗത്ത് അമല ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ചു. എല്ലാ വൈദ്യശാസ്ത്രമേഖലയ്ക്കും പ്രാധാന്യം നൽകുന്നതിലൂടെ അമല ഗവേഷണരംഗത്തും ചികിത്സാരംഗത്തും വൻമുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പുതിയതായി ആരംഭിച്ച അമല ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സി.പി. രാധാകൃഷ്ണൻ. ദേവമാതാ വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്കൽ, ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, റിസർച്ച് ഡയറക്ടർ ഡോ.വി. രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ഡോ. ടി.എ. അജിത്, ഡോ. ആഷ എലിസബത്ത് മാത്യു, ഡോ. ബെറ്റ്സി തോമസ്, ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. ജോബിൻ ജോസ് മാപ്രാണി, ഡോ. ജോമോൻ റാഫേൽ, ഡോ. ജോസ് വിൻസെന്റ്, ഡോ. പി.വി. ലിഷ, ഡോ. നീതു ബാബു, ഡോ. മോണിക ഡയാന, ഡോ.സുനിൽ കെ. മേനോൻ, ഡോ. തോമസ് ജോണ്, വി.ബി. അനീഷ, കൃഷ്ണജ ഉണ്ണിക്കൃഷ്ണൻ എന്നിവരെയും വിദ്യാർഥികളെയും സർട്ടിഫിക്കറ്റ് നൽകി ഗവർണർ ആദരിച്ചു.