ജനപക്ഷത്ത് നിൽക്കുമ്പോഴാണ് മാധ്യമങ്ങൾക്കു കരുത്തേറുക: മന്ത്രി
1533607
Sunday, March 16, 2025 7:39 AM IST
ചാലക്കൂടി: ജനപക്ഷത്തു ചുവടുറപ്പിച്ചു നിൽക്കുമ്പോഴാണു മാധ്യമങ്ങൾക്കു കരുത്തേറുന്നതെന്നു മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. മേഖലയിലെ മൺമറഞ്ഞ മാധ്യമപ്രവർത്തകരെ അനുസ്മരിക്കുന്നതിനു ചാലക്കുടി പ്രസ് ഫോറം ഒരുക്കിയ "പ്രണാമം 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ മാധ്യമ അവാർഡുകൾ മന്ത്രി സമ്മാനിച്ചു.
പ്രസിഡന്റ് ഭരിത പ്രതാപ് അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള "ചിറക്' പദ്ധതിയുമായി സഹകരിച്ച് നിയോജക മണ്ഡലത്തിലെ നൂറോളം പത്രഏജന്റുമാരെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ചികിത്സാസഹായ വിതരണം നടത്തി.
റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസി ഫ്രാൻസിസ്, എം.എസ്. സുനിത, അമ്പിളി സോമൻ, മായ ശിവദാസൻ അഡ്വ. എൻ.ആർ. സരിത, കെ.എൻ. വേണു, അഡ്വ.
രമേഷ്കുമാർ കുഴിക്കാട്ടിൽ, ഷാലി മുരിങ്ങൂർ, വിത്സൻ മേച്ചേരി, സെക്രട്ടറി അക്ഷര ഉണ്ണിക്കൃഷ്ണൻ, ട്രഷറർ റോസ്മോൾ ഡോണി, കെ.ഒ. ജോസ് കല്ലിങ്ങൽ, ടി.വി. പോൾസൺ, സുനന്ദ നാരായണൻ, കലാഭവൻ ജയൻ എന്നിവർ പ്രസംഗിച്ചു.