സഹൃദയയില്‍ കരിയര്‍ എക്സ്പോ 2കെ25
1533524
Sunday, March 16, 2025 6:22 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി കരിയര്‍ എക്സ്പോ 2കെ25 സംഘടിപ്പിച്ചു. ആഗോളവ്യാപകമായി ശൃംഖലകളുള്ള 40 ല്‍പ്പരം സ്ഥാപനങ്ങള്‍ തങ്ങളുടെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ഈ അവസരം ഉപയോഗിച്ചു.
2023, 2024, 2025 വര്‍ഷങ്ങളിലായി സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, ആര്‍ട്സ് വിഷയങ്ങളില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ 20 നും 27 നും ഇടയില്‍ പ്രായമുളള 700 ല്‍പ്പരം ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു.
സഹൃദയ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടനും സഹൃദയ മാനേജ്മെന്റ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ജിനോ ജോണി മാളക്കാരനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി എക്സ്പോ ഉദ്ഘാടനം ചെയ്തു. സഹൃദയ കോളജ് പ്രിന്‍സിപ്പൽ ഡോ. കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പൽ ഡോ. കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി, ഡീന്മാരായ പ്രഫ. വി.ജെ. തോമസ്, പ്രഫ. ഡോ.ജെ. സനില്‍രാജ്, ഡോ. എം.ബി. ഷീബ, കരിയര്‍ എക്സ്പോ 2കെ25 കണ്‍വീനര്‍ കരോലിന് ആന്റണി, സിംസ് പ്ലേസ്മെന്റ് ഓഫീസര്‍ ജോസഫ് ബാസ്റ്റിന് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.