മംഗലശേരി യുണൈറ്റഡ് ക്ലബിൽ ആയുർവേദ ക്ലിനിക് തുടങ്ങി
1533026
Saturday, March 15, 2025 1:34 AM IST
കൊരട്ടി: മംഗലശേരി യുണൈറ്റഡ് ക്ലബ് ഭട്ടേരി മഠവുമായി സഹകരിച്ച് ക്ലബ് അങ്കണത്തിൽ ആയൂർവേദ ക്ലിനിക് തുടങ്ങി. ഉഴിച്ചിൽ, ഞവരക്കിഴി, പിഴിച്ചിൽ, സ്റ്റീം ബാത്ത്, മറ്റു പഞ്ച കർമ ചികിത്സകൾക്കുമായി നൂതന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലിനിക് ആരംഭിക്കുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ്് സാജു ജോസഫ് അധ്യക്ഷത വഹിച്ചു. ഭട്ടേരി മഠം ഡോ.എൽ.എൻ. ജഗന്നിവാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, പി.ജി.സത്യപാലൻ, ക്ലബ് സെക്രട്ടറി പി.ഡി. ബാബു, ഭാരവാഹികളായ ടി.പി.വർഗീസ്, ജിക്സൺ ജോർജ്, ഭട്ടേരി മഠം ഡോ. കാർത്തിക് എന്നിവർ പ്രസംഗിച്ചു.