വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണം: നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു
1534046
Tuesday, March 18, 2025 2:19 AM IST
തൃപ്രയാർ: "ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെയും നാട്ടിക എംഎൽഎയുടെ എഡിഎസ് ഫണ്ടും ഉൾപ്പെടുത്തി ഒരുകോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർമാണോദ്ഘാടനം നിർവഹിച്ചു.സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 50 ലക്ഷം രൂപ വീതമാണ് രണ്ടു ഫണ്ടുകളും അനുവദിച്ചിട്ടുളളത്.
ഫുട്ബോൾ കോർട്ട്, ഗാലറി, അക്രിലിക് ബാഡ്മിന്റൺ കോർട്ട്, ക്രിക്കറ്റ് നെറ്റ്സ് എന്നിവയാണു പദ്ധതിയിലുള്ളത്. കളിക്കാർക്ക് വീഴ്ചയിൽ ഉണ്ടാകുന്ന പരിക്ക് കുറയ്ക്കുന്നതിനായി കുഷൻലയർ ഫുട്ബോൾ കോർട്ടാണ് സജ്ജമാക്കുന്നത്. ഗ്രൗണ്ടിന്റെ കിഴക്കു ഭാഗത്തായി മൂന്നുവരികൾ ഉള്ള ഗാലറിയും പദ്ധതിയിലുണ്ട്. ആറു മീറ്റർ ഉയരത്തിൽ നൈലോൺ നെറ്റ് ഉപയോഗിച്ച് ഫെൻസിംഗും നിർമിക്കും.
സ്പോർട്ട് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ, തളിക്കുളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.സി. പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഷിനിത ആഷിഖ്, സ്പോർട്സ് ആൻ ഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് ഡെപ്യുട്ടി ഡയറക്ടർ സി.എസ്. രമേഷ്, സി.ആർ. ഷൈൻ, വി.ആർ. ജിത്ത്, ഇ.പി. അജയഘോഷ്, വലപ്പാട് എഇഒ കെ.വി. അമ്പിളി, ഇ.കെ. തോമസ് മാസ്റ്റർ, എ.ജി. സുഭാഷ്, പി.എസ്. സന്തോഷ്, വിനീഷ് മഠത്തിപ്പറമ്പിൽ, ആർ.എം. മനാഫ്, പ്രധാനാധ്യാപിക ടി.ജി. ഷീജ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.എസ്. സിനി, ഷഫീക്ക് വലപ്പാട്, സരിത രാജു, ഷീബ ഷാജഹാൻ, പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, പിൻസിപ്പൽ പി.സി. സാവിത്രി എന്നിവർ പ്രസംഗിച്ചു.