നീന്തൽ പരിശീലനം ആരംഭിച്ചു
1533732
Monday, March 17, 2025 1:57 AM IST
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു.
കരുമത്ര താമരക്കുളത്തിൽ ആരംഭിച്ച പരീശീലനം പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. രാധാകൃഷ് ണൻ, വി.സി. സജീന്ദ്രൻ, എ. ആർ. കൃഷ്ണൻകുട്ടി, സി. സുരേഷ്, വടക്കാഞ്ചേരി എസ്ഐ കെ. ശരത്, നീന്തൽ പരിശീലകൻ സി. ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.