ബൈക്ക് റോഡിലെ കുഴിയില്‍ചാടി വീണ യുവാവ് മരിച്ചു
1533939
Monday, March 17, 2025 11:41 PM IST
ചേറ്റുപുഴ: ബൈക്ക് റോഡിലെ കുഴിയില്‍ ചാടി വീണ ബൈക്കു യാത്രികന് മരിച്ചു. ചേറ്റുപുഴ ഇറ്റാലിയ മാര്‍ബിള്‍ വില്പന കേന്ദ്രത്തിനു സമീപം വല്ലച്ചിറക്കാരന്‍ സോണി ജോര്‍ജിന്റെ മകന് ഡിനോൺ(28) ആണ് മരിച്ചത്.
ബംഗളുരുവിലെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ജനുവരി 26ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഇരിങ്ങാലക്കുട
നടവരമ്പിലെ ബന്ധുവീട്ടില്‍നിന്ന് ബൈക്കില്‍ മടങ്ങിയ ഡിനോണ്‍ പൊളിച്ചിട്ട റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.
രാത്രിയായതിനാല്‍ ആശുപത്രിയില്‍ എത്തിക്കാനും വൈകിയിരുന്നു. പരിക്കേറ്റ ഡിനോണിനെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും തുടര്‍ന്ന് അമൃതയിലും ചികിത്സ തേടിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് നാലിന് ചേറ്റുപുഴ പരിശുദ്ധ കര്‍മലമാതാ പള്ളിയിൽ. അമ്മ: ലിനറ്റ് (അധ്യാപിക, ബഹറിന്‍). സഹോദരങ്ങള്‍: ഓസ്ട്രിന്‍, ദില്ഷന്.