വികസന പ്രതീക്ഷകളുമായി പഞ്ചായത്തുകളില്‍ ബജറ്റ്
1533025
Saturday, March 15, 2025 1:34 AM IST
ഭവനനിർമാണത്തിന്
മുൻഗണനയുമായി എറിയാട്
കൊടുങ്ങല്ലൂർ: എറിയാട് ഗ്രാമപഞ്ചായത്തില്‍ 2025-26 വർഷത്തില്‍ 75,68,10,470 രൂപ വരവും 68,21,00,218 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ്് ഫൗസിയ ഷാജഹാന് അവതരിപ്പിച്ചു. എറിയാട് പഞ്ചായത്തിലെ ലൈഫില്‍ ഉൾപ്പെട്ട മുഴുവന്‍ ഭവന രഹിതർക്കും വീട് നല്‍കുന്നതിന് പ്രാധാന്യം നല്കി കൊണ്ട് സമസ്ത സേവന മേഖലകളുടെയും നിലവാര വർദ്ധന, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയ്ക്ക് ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. പ്രസിഡന്റ്് കെ.പി. രാജന് അധ്യക്ഷത വഹിച്ചു.
നൂതനപദ്ധതികളുമായി
മുരിയാട്
മുരിയാട്: ബഡ്സ് സ്കൂള്‍, മൊബൈല്‍ ക്രിമറ്റോറിയം, കൃഷി ഉപകേന്ദ്രം, ടൂറിസം എന്നിവയും ഉയരെ, ഷീഹെല്ത്ത്, ജീവധാര, കലാഗ്രാമം, പദ്ധതികളുടെ തുടര്‍ച്ചയും അടക്കം നൂതന ആശയങ്ങളുമായി മുരിയാട് ഗ്രാമപ്പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ്് രതി ഗോപി അവതരിപ്പിച്ചു.
ലൈഫ് ഭവന പദ്ധതി, ജല സംരക്ഷണം, കിണര്‍ റീചാര്‍ജിങ്ങ്, കൃഷി, ആരോഗ്യം, ശുചിത്വം പട്ടികജാതിയില്‍പ്പെട്ട യുപി വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ഫര്‍ണീച്ചര്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്തിയ മുന്‍ഗണനയാണ് ബജറ്റില്‍ കൊടുത്തിരിക്കുന്നത്. അടിസ്ഥാന വികസനരംഗത്ത് നിരവധി പുതിയ റോഡുകളും പദ്ധതിയില്‍ ഇടം പിടിച്ചിട്ടുണ്ട്.
27 കോടി 10 ലക്ഷത്തി 831 രൂപയുടെ വരവും, 26 കോടി 22 ലക്ഷത്തി അമ്പത്തിയയ്യായിരത്തി ഇരുന്നൂറ്റി നാല്പത് രൂപയുടെ ചെലവും, 87 ലക്ഷത്തി എഴുപതിനായിരത്തി അഞ്ചൂറ്റി അമ്പത്തി ഒന്ന് രൂപയുടെ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
സമ്പൂർണ പാർപ്പിട
പദ്ധതിയുമായി കോടശേരി
കോടശേരി: സമ്പൂർണ പാർപ്പിട പദ്ധതിക്ക്
7 കോടി രൂപ വകയിരുത്തി കോടശേരി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ്് സുനന്ദ നാരായണൻ അവതരിപ്പിച്ചു. 44,28,75009 രൂപ വരവും 42, 21 , 02500 രൂപ ചെലവും , 2077 2509 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
എംസിഎഫ് കെട്ടിട നിർമാണം ഉൾപ്പെടെ ശുചിത്വ മേഖലക്ക് ഒരു കോടി രൂപയും മൊബൈയിൽ ക്രിമറോറിയം 25 ലക്ഷം, ഔഷധ സസ്യകൃഷി കാർഷിക മേഖല 46 ലക്ഷം, യുവജനക്ഷേമം 27 ലക്ഷം, റോഡുകളുടെ നവീകരണം 5 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പ്രസിഡന്റ് കെ.പി. ജെയിംസ് അധ്യക്ഷത വഹിച്ചു.
നെല്‍ക്കൃഷിക്കു പരിഗണന നൽകി ആളൂർ
കല്ലേറ്റുംകര: ആളൂര്‍ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന ബജറ്റില്‍ തരിശുഭൂമിയില്‍ നെല്ക്കൃഷിയിറക്കുന്നതിന് മുഖ്യപരിഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചു. കൃഷിക്കായി 54.27 ലക്ഷം രൂപ ചെലവഴിക്കും. പഞ്ചായത്തില്‍ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രാധാന്യം നല്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ്് രതി സുരേഷ് അവതരിപ്പിച്ചത്.
രാജ്യത്ത് ആദ്യമായി ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഭിന്നശേഷി വയോജന സൗഹൃദ ഉപകരണ വിതരണവും ശുദ്ധജല വിതരണത്തില്‍ നാല് വാര്‍ഡുകളില്‍ ജലസംഭരണി നിര്‍മാണവും മാള ബ്ലോക്കിലെ ആദ്യത്തെ ക്രിമറ്റോറിയം നിര്‍മാണവും ആരംഭിച്ചു.
39.44 കോടി വരവും 37.13 കടി ചെലവും 2.30 കോടി മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ്് കെ.ആര്. ജോജോ പ്രസംഗിച്ചു.
സമ്പൂര്‍ണ കുടിവെള്ളത്തിനു ഊന്നല്‍ നല്കി കാറളം
കാറളം: കാര്‍ഷിക മേഖല, വനിതകളുടെ ആരോഗ്യം, ശുചിത്വം മാലിന്യസംസ്കരണം, കായികം, വയോജനക്ഷേമം, സമ്പൂര്‍ണ കുടിവെള്ള ഗ്രാമം എന്നീ മേഖലകളുടെ സമഗ്ര വികസനം, ഭൂഭവന രഹിതര്‍ക്കുള്ള പ്രത്യേക പാര്‍പ്പിട പരിരക്ഷ, അടിസ്ഥാന സാകര്യങ്ങള്‍ കുറ്റമറ്റതാക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്കുന്ന ബജറ്റാണ് കാറളം പഞ്ചായത്തില്‍ അവതരിപ്പിച്ചത്.
20,06,97,657 രൂപ വരവും 19,22,68,520 രൂപ ചെലവും 84,29,137 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ബിന്ദു പ്രദീപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ്് സുനില്‍ മാലാന്ത്ര ബജറ്റ് അവതരിപ്പിച്ചു.