മലങ്കരയിൽ പുതിയ ക്രിട്ടിക്കൽ ഐസിയു യൂണിറ്റ്
1534048
Tuesday, March 18, 2025 2:19 AM IST
കുന്നംകുളം: മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിലെ പുതിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്രിട്ടിക്കൽ ഐസിയു, ഐസൊലേഷൻ ഐ സിയു എന്നിവ ഉൾക്കൊള്ളുന്ന സെന്റ്് ലൂക്ക് മെഡിസിൻ കെയർ ഡിപ്പാർട്ട്മെന്റ്് പ്രവർത്തനം തുടങ്ങി. കൂദാശാകർമം കുന്നംകുളം ഭദ്രാസനാധിപനും മലങ്കര ആശുപത്രി വൈസ് പ്രസിഡന്റുമായ ഡോ. ഗീവർഗീസ് മാർ യുലിയോസിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു.
ഐസൊലേഷൻ ഐസിയുവിന്റെ ഉദ്ഘാടനം എ.സി. മൊയ്തീൻ എംഎൽഎ നിർവഹിച്ചു. ക്രിട്ടിക്കൽ ഐസിയുവിന്റെയും ക്രിട്ടിക്കൽ ഡിപ്പാർട്ട്മെന്റിന്റെ യും ഉദ്ഘാടനം ഡോ. ഗീവർഗീസ് മാർ യൂലിയോസ് നിർവഹിച്ചു. ആശുപത്രി സെക്രട്ടറി കെ. പി. സാക്സൺ, ട്രഷറർ മോൺസി അബ്രഹാം എന്നിവർ നേതൃത്വം നൽകി.
ദീപികയുടെ മികച്ച ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എക്സലൻസി പുരസ്കാരംനേടിയ മലങ്കര ആശുപത്രിയുടെ സെക്രട്ടറി കെ. പി. സാക്സനെ ഡോ. ഗീവർഗീസ് മാർ യൂലിയോസും എ.സി. മൊയ്തീൻ എംഎൽഎയും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ആശുപത്രിയിലെ ഡോക്ടർമാർ, എക്സി. കമ്മിറ്റി അംഗങ്ങൾ, സ്റ്റാഫ്, ആശുപത്രി ഗവേണിംഗ് ബോഡി അംഗങ്ങളും മറ്റ് മെമ്പർമാരും പങ്കെടുത്തു.