തയ്യൽമെഷീനുകൾ വിതരണം ചെയ്തു
1533591
Sunday, March 16, 2025 7:29 AM IST
പഴുവിൽ: സെന്റ്് ആന്റണീസ് സ് കൂളിലെ സ്വയം തൊഴിൽ പരിശീലനപദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. സ് കൂൾ മാനേജർ ഫാ . വിൻസെന്റ് ചെറുവത്തൂർ വിതരണോദ്ഘാടനം നിർവഹിച്ചു.
സ്കൂളിൽ സ്വയംതൊഴിൽ പരിശീലന പദ്ധതിയായ "ഹാൻഡ് ഓൺ ഹാൻഡ്'ന്റെ ഭാഗമായി കുട നിർമാണം, മെഴുകുതിരി നിർമാണം, ഡിഷ് വാഷ് - ഹാൻഡ് വാഷ് നിർമാണം എന്നിവയുടെ തുടർച്ചയായാണ് തയ്യൽ മെഷീനുകളുടെ വിതരണം നടന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങ് നല്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ മൂന്ന് തയ്യൽ മെഷീനുകളാണ് ഹൈസ്കൂൾ വിഭാഗത്തിൽ വിതരണം ചെയ്തത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ നാല് തയ്യൽ മെഷീനുകൾ മുൻപ് വിതരണം ചെയ്തിരുന്നു.
ഹെഡ്മാസ്റ്റർ എ.വി. ജോളി, പിടിഎ പ്രസിഡന്റ് റാഫി കൊമ്പൻ, വൈസ് പ്രസിഡന്റ് രാജേഷ്, ഫസ്റ്റ് അസിസ്റ്റന്റ് ബി.ടി. സ്വപ്ന, പ്രോഗ്രാം കോ-ഒാർഡിനേറ്റർ ടി.പി. ആൽവിൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നല്കി.