എഇഒ - നാക്കോല റോഡ് ഏപ്രില്‍ 30ന് പൂർത്തിയാക്കും
1533590
Sunday, March 16, 2025 7:29 AM IST
പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ എഇഒ – നാക്കോല റോഡ് ബിഎം ബിസി പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കാന്‍ എന്‍.കെ. അക്ബര്‍ എംഎൽഎ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്തിനു കൈമാറിയ എഇഒ നാക്കോല റോഡിന്റെ നിര്‍മാണം ആരംഭിച്ചുവെങ്കിലും റോഡിലെ വാട്ടര്‍ അഥോറിറ്റിയുടെ ജലവിതരണ പൈപ്പുകള്‍ മാറ്റുന്നതിലും കെഎസ്ഇബി യുടെ കേബിള്‍ വലിക്കുന്നതുമായും ബന്ധപ്പെട്ടും തടസങ്ങള്‍ നേരിട്ടിരുന്നു.
ഒന്നര കിലോമീറ്റർ ദൂരം വരുന്ന റോഡിൽ 27 സ്ഥലത്ത് റോഡിന് കുറുകെ ജലപൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിർമാണയന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ പൈപ്പുകൾ പൊട്ടാൻ സാധ്യതയുള്ളതിനാൽ പണിനിർത്തിവയ്ക്കുകയായിരുന്നു. ഇത് ജനത്തിന് ദുരിതമായി. ഇതേത്തുടർന്നാണു യോഗം വിളിച്ചത്.
അടുത്ത ദിവസം തന്നെ പ്രസ്തുത റോഡ് റോളര്‍ ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനും ഈ മാസം 30നകം ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്കി. കെഎസ്ഇബിയുടെ ഡിപ്പോസിറ്റ് തുക ഉപയോഗിച്ച് റെസ്റ്റോറേഷന് നടപടി പൂര്‍ത്തിയാക്കും.
പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന് ഷഹീര്‍, എക്സിക്യൂട്ടീവ് എൻജിനീയര്‍മാരായ ഹരീഷ്, പി.രേഖ, ആന്റണി, ടി.എസ്. മിനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.