വടംവലി: സഹൃദയ കോളജിന് ഇരട്ടക്കിരീടം
1533523
Sunday, March 16, 2025 6:22 AM IST
കൊടകര: കാലിക്കട്ട് യൂണിവേഴ്സിറ്റി പുരുഷ, വനിതാ വടംവലി മത്സരത്തിൽ സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ഹാട്രിക് കിരീടം. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ നൈപുണ്യ കോളജ് കൊരട്ടി, എംഇഎസ് കല്ലടി കോളജ്, മണ്ണാർക്കാട് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി നൈപുണ്യ കോളജ് രണ്ടാം സ്ഥാനവും മേഴ്സി കോളജ് പാലക്കാട് മൂന്നാം സ്ഥാനവും നേടി.
സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. വിപിൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സഹൃദയ കോളജ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, ഫിനാൻസ് ഓഫീസർ ഫാ. സിബിൻ വാഴപ്പിള്ളി, കായികവകുപ്പ് മേധാവി ഡോ. പോൾ ചാക്കോ എന്നിവർ പ്രസംഗിച്ചു.