ടാലന്റ് ടെസ്റ്റ്: ഡോ. രാജു ഡേവിസ് സ്കൂളിന് അംഗീകാരം
1533612
Sunday, March 16, 2025 7:39 AM IST
മാള: കേരള ഗണിതശാസ്ത്രപരിഷത്ത് നടത്തിയ മാത്സ് ടാലന്റ് സേര്‍ച്ച് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ സംസ്ഥാനതലത്തില്‍ മികച്ച വിജയം നേടി. അഞ്ചാം ക്ലാസുകാര്‍ക്കുള്ള പരീക്ഷയില്‍ സ്കൂളിലെ എം.ആര്. ചൈതന്യ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും ഒമ്പതാം ക്ലാസില്‍ ആഗ്നയ് എം. മേനോന് സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും നേടി.
എട്ടാം ക്ലാസില്‍ മാനസ് ജി. പ്രതാപ് ആറാം റാങ്കും സ്വര്‍ണ്ണമെഡലും, ഒന്നാം ക്ലാസില്‍ കെന്‍ ജോണ്‍ ഡിന്റണ് ഒമ്പതാം റാങ്കും സ്വര്‍ണമെഡലും കരസ്ഥമാക്കി. ആദ്യ റൗണ്ടില്‍ സ്കൂളില്‍ നിന്ന് 20 പേര് ജില്ലാതലത്തില്‍ ജേതാക്കളായി. യോഗത്തില്‍ ചെയര്മാന് ഡോ. രാജു ഡേവിസ് പെരേപ്പാടന്, ഡയറക്ടര്‍ അന്ന ഗ്രേസ് രാജു, ഡീന്‍ ഓഫ് അക്കാദമിക് ജോസഫ് ചിറയത്ത്, പ്രിന്‍സിപ്പാള്‍ ജിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.