റെയില്‍വേ സ്റ്റേഷന് വികസനം; സമരാഗ്നി തെളിഞ്ഞു
1533727
Monday, March 17, 2025 1:57 AM IST
ഇരിങ്ങാലക്കുട: റെയില്വേസ്റ്റേഷന് വികസന സമിതിയുടെ നേതൃത്വത്തില്‍ റെയില്വേസ്റ്റേഷന് വികസന സമരത്തിന് തുടക്കമായി. റെയില്‍വേ സ്റ്റേഷന് മുന്നില്ഒരുക്കിയ പി.എം. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ സമര മണ്ഡപത്തില്‍ 105 വയസുള്ള സുകുമാരന്‍ പിള്ള സമരാഗ്നി ജ്വലിപ്പിച്ചു പ്രവര്‍ത്തകര്‍ക്ക് കൈമാറി സമരം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഏകദിന സമര സൂചനാ സത്യാഗ്രഹവും നടന്നു. കെപിഎംഎസ്, കേരള സിറ്റിസണ്‍ ഫോറം, സ്വദേശി ജാഗരണ്‍ മഞ്ച്, പൗരമുന്നേറ്റം, കര്‍ഷകമുന്നേറ്റം, തീവണ്ടിയാത്രാ കൂട്ടായ്മ, തുടങ്ങിയ നിരവധി സംഘടനകള്‍, സമരവേദിയില്‍ ഐക്യദാര്‍ഡ്യവുമായി എത്തിചേര്‍ന്നു.
മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ റെയില്‍വേ ്റ്റേഷന്റെ വികസന പ്രാധാന്യം വിശദീകരിച്ചു. വര്‍ഗീസ് പന്തലൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
റെയില്‍വേ വികസന സമിതി നേതാക്കളായ കെ.എഫ്. ജോസ്, മീരാസ, സോമന് ശാരദാലയം, ശശി ശാരദാലയം, ഐ.കെ. ചന്ദ്രന്, ഡേവിസ് തുളവത്ത്, ഡോ. സണ്ണി ഫിലിപ്പ്, എപിഎംഎസ് യൂണിയന് സെക്രട്ടറി കെ.പി. സുമേഷ്, മാര്ട്ടിന് പി. പോള്‍, ആന്റോ പുന്നേലിപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.