കുടിവെള്ള കുടിശിക; 25നുള്ളില്‍ അടച്ചു തീര്‍ക്കണം
1534034
Tuesday, March 18, 2025 2:19 AM IST
ഇരിങ്ങാലക്കുട: കേരള ജല അഥോറിറ്റിയുടെ കുടിശിക നിവാരണയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷന് ഓഫീസിനു കീഴിലുള്ള ഇരിങ്ങാലക്കുട, ചേര്‍പ്പ് എന്നീ സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പൊറത്തിശേരി, കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, വേളൂക്കര, മുരിയാട്, പറപ്പൂക്കര, ചേര്‍പ്പ്, അന്തിക്കാട്, അവിണിശേരി, ചാഴൂര്‍, പാറളം, താന്ന്യം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ വാട്ടര്‍ ചാര്‍ജ് കുടിശികയുള്ള ഉപഭോക്താക്കള്‍ 25 നുള്ളില്‍ കുടിശിക അടച്ചു തീര്‍ക്കണം.
പ്രവര്‍ത്തന രഹിതമായ മീറ്റര്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം ഇനിയൊരറിയിപ്പ് കൂടാതെ കണക്ഷന് വിച്ഛേദിക്കുന്നതായിരിക്കുമെന്നും കണക്ഷന് വിച്ഛേദിച്ചു കഴിഞ്ഞാല്‍ ഇടാപ്പ് മുഖേനെ ഓണ്‍ലൈനായി അപേക്ഷിച്ച് റികണക്ഷന് ചാര്‍ജ് അടച്ചാല്‍ മാത്രമേ കണക്ഷന് പുനഃസ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും അറിയിച്ചു. മൊബൈല്‍ നമ്പര്‍, കണ്‍സ്യൂമര്‍ നമ്പര്‍, കണ്‍സ്യൂമര്‍ നമ്പറുമായി ഇതുവരേയും ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെട്ട് മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതാണെന്നും ഉടമസ്ഥാവകാശം മാറ്റാത്തവര് ഉപഭോക്താവിന്റെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റുകയും ചെയ്യേണ്ടതാണെന്നും അസി. എക്സി എന്‍ജിനീയര്‍ അറിയിച്ചു.
വാട്ടര്‍ ചാര്‍ജ് ഓണ്‍ലൈനായി അടക്കുന്നതിന് https//epay. kwa.kerala.gov.in/quickpay എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.