അ​രി​മ്പൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ശ​രീ​രം ത​ള​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എ​റ​വ് സ്വ​ദേ​ശി മ​ങ്ങാ​ട്ട് വാ​സു - സു​സ്മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജി​ഷ്ണു (27) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട​ര വ​ർ​ഷം മു​ൻ​പ് അ​രി​മ്പൂ​രി​ൽ വ​ച്ച് ജി​ഷ്ണു​വി​ന്‍റെ ഓ​ട്ടോ മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞാ​ണ് ഗു​രു​ത​ര​പ​രി​ക്കേ​റ്റ​ത്.