ട്രെയിൻതട്ടി യുവാവ് മരിച്ചു
1532747
Friday, March 14, 2025 1:54 AM IST
പാവറട്ടി: എളവള്ളിയിൽ ട്രെയിൻതട്ടി യുവാവ് മരിച്ചു. എളവള്ളി ഗ്രാമപഞ്ചായത്തിലെ ഉല്ലാസ് നഗർ റെയിൽവേ ഗേറ്റിനു സമീപം താമസിക്കുന്ന എളവള്ളി സ്വദേശി പുല്ലാണിപറമ്പത്ത് പരേതനായ വിനോദിന്റെ മകൻ കൃഷ്ണ(24)ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് എറണാംകുളത്തേയ്ക്ക് പോകുന്ന പാസഞ്ചർ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പോലീസ് നടപടികൾക്കുശേഷം ഇന്ന് നടക്കും. അമ്മ: മീന. സഹോദരങ്ങൾ: വിഷ്ണു, വിവേക്.