ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു
1532947
Friday, March 14, 2025 11:16 PM IST
കൊടകര: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വീട്ടിലേക്ക് മടങ്ങിയ വയോധികൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു. കൊടകര കാരൂർ കുന്നപ്പിള്ളിപറമ്പിൽ (പുത്തൻ വീട്) ബാലകൃഷ്ണപിള്ള(66)യാണ് മരിച്ചത്.
ഗുരുവായൂർ-എറണാകുളം ട്രെയിനിൽ ഉച്ചകഴിഞ്ഞ് മൂന്നോടെ ഇരിങ്ങാലക്കുടയ്ക്കും നെല്ലായിക്കും ഇടയിലായിരുന്നു സംഭവം. ഉടനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. പേരാമ്പ്ര അപ്പോളോ ടയേർസിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: ഗീത.