ലഹരി മാഫിയകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം: രമ്യ ഹരിദാസ്
1533017
Saturday, March 15, 2025 1:34 AM IST
തൃശൂർ: രാസലഹരി മാഫിയയ്ക്കെതിരേ വിദ്യാർഥിമുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന കാന്പസ് ജാഗരൺ യാത്രയ്ക്കു ജില്ലയിൽ സ്വീകരണം നൽകി. ചേലക്കര ഗവ. പോളിടെക്നിക് കോളജിൽ നൽകിയ സ്വീകരണയോഗം മുൻ പാർലമെന്റ് അംഗം രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയകൾക്കെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നു രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.
ജില്ലയുടെ സംഘടനാചുമതലയുള്ള കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേശ് സുദർമൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പി.എൻ. വൈശാഖ്, എൻഎസ്യു-ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, കെഎസ്യു വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, മുഹമദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.