വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു
1532948
Friday, March 14, 2025 11:16 PM IST
കയ്പമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ശാന്തിപുരം സ്വദേശി മരിച്ചു. ശ്രീനാരായണപുരം ശാന്തിപുരം സ്വദേശി പുതുവീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ അബ്ദുൽ ജബ്ബാർ(72) ആണ് മരിച്ചത്.
ശാന്തിപുരത്ത് വ്യാഴാഴ്ച രാത്രി 8.30 നാണ് സംഭവം. കട പൂട്ടി നടന്നു പോരുമ്പോൾ പിറകിൽ നിന്ന് സ്കൂട്ടർ ഇടിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലിരിക്കെ ഇന്നലെ മരിച്ചു. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സാഹിബിന്റെ പള്ളി കബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഷെറിൽ (ദുബായ്), സമീഹ. മരുമക്കൾ: തസ്നി, നജീബ്.