വിദ്യാഭ്യാസമേഖലയിലെ നിർമിത ബുദ്ധിയുടെ സ്വാധീനം: ദേശീയ സെമിനാർ നടത്തി
1533021
Saturday, March 15, 2025 1:34 AM IST
ഒളരിക്കര: വിദ്യാഭ്യാസ മേഖലയിലെ നിർമിത ബുദ്ധിയുടെ സ്വാധീനത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഒളരിക്കര നവജ്യോതി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമൻ, ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ച്, കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗണ്‍സിൽ എന്നിവയുടെ സംയുക്താഭി മുഖ്യത്തിലായിരുന്നു സെമിനാർ.
കാലിക്കട്ട് യൂണിവേഴ്സിറ്റി എക്സാമിനേഷൻ കണ്ട്രോളറർ പ്രഫ. ഡോ. ഡി.പി. ഗോഡ്വിൻ സാമ്രാജ് ഉദ്ഘാടനംചെയ്തു. എൻഎസ്എസ് ട്രെയിനിംഗ് കോ ളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ആർ. സ്മിത പ്രഭാഷണം നടത്തി. ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് വൈസ് പ്രസിഡന്റ് ഡോ. വി. രഘു, ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് എമിരിറ്റസ് പ്രഫ. ഡോ. എം.എ. സുധീർ, നോയിഡ ശാരദ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫ. ഡോ. എം. ഹരികൃഷ്ണൻ, നിലന്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. കെ.പി. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.
മികച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ച ദേവി, എ.വി. കൃഷ്ണ, ഫിജി ഫ്രാൻസിസ്, സിസ്റ്റർ റോഷ്നി മാളിയേക്കൽ, സൊണാലി ഷാഹാജി, റെനി ഫ്രാൻസി, കെ. ശാരി കൃഷ്ണ എന്നിവർക്ക് നവജ്യോതി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജിജി പോൾ അവാർഡുകൾ സമ്മാനിച്ചു.