ബൈക്കിൽ പിക്കപ്പ് ഇടിച്ച് യുവതി മരിച്ചു
1532748
Friday, March 14, 2025 1:54 AM IST
പുന്നയൂർക്കുളം: ഭർത്താവുമൊത്തു സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച അപകടത്തിൽ ഭാര്യയായ യുവതി മരിച്ചു. മാറഞ്ചേരി അവുണ്ടിത്തറ ചോഴിയാട്ടേൽ സഹീറിന്റെ ഭാര്യ ഹാരീഫ(35) ആണ് മരിച്ചത്.
ബുധനാഴ്ച പനന്പാട് വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിറകിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്നു തെറിച്ചുവീണ ഹാരിഫയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. പെരുന്പടപ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു, പോസ്റ്റ് മോർട്ടത്തിനു ശേഷം കബറടക്കം നടത്തി. മാതാവ്: അസ്മാബി. മക്കൾ: ഷിഫാൻ, നസൽ.