വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
1532949
Friday, March 14, 2025 11:16 PM IST
എരുമപ്പെട്ടി: കടങ്ങോട് ഖാദർപ്പടിയിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ബൈക്ക് യാത്രക്കാരനായ തിപ്പല്ലൂർ സ്വദേശി തിപ്പല്ലൂർ വീട്ടിൽ ജനാർദ്ധന്റെ മകൻ ജിജിൻ ലാൽ(25) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെ ഖാദർപ്പടി സെന്ററിൽ വച്ചാണ് അപകടം.
ബസിനെ മറികടക്കുകയായിരുന്ന കാർ എതിരെ വന്ന ജിജിൻ ലാൽ ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിജിൻ, സുഹൃത്ത് വൈശാഖ് എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ജിജിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. വിദേശത്തേയ്ക്ക് പോകുന്നതിന് മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞ് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.