മതിലകം പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി
1532746
Friday, March 14, 2025 1:42 AM IST
പള്ളിവളവ്: മതിലകം സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഇന്നലെ വൈകീട്ട് കൽപ്പറമ്പ് ഫൊറോന വികാരി ഫാ. ജോസ് മഞ്ഞളി കൊടിയേറ്റ് നിർവഹിച്ചു. ആഘോഷമായ ദിവ്യബലിയും ലദീഞ്ഞും നൊവേനയും ഉണ്ടായിരുന്നു. ഇടവകവികാരി ഫാ. അരുൺ തെക്കിനേത്ത്, കൈക്കാരന്മാരായ സ്റ്റീഫൻ പടമാടൻ, വർഗീസ് ചക്കാലമറ്റത്ത്, തിരുനാൾ കൺവീനർ ഷിബു ചേനൂർ, ജോയിന്റ് കൺവീനർ ജെയ്സൺ ചേനൂർ തുടങ്ങിയവർ സന്നിഹിതരായി. തുടർന്നു തിരുനാൾദിവസംവരെ ദിവ്യബലി, നൊവേന തിരുക്കർമങ്ങൾ ഉണ്ടായിരിക്കും.
19നു രാവിലെ 10നു കാൽവരിക്കുന്ന് വികാരി ഫാ. ചാക്കോ കാട്ടുപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധബലി നടക്കും. ഫാ. ലിജോ മണിമലക്കുന്നേൽ സന്ദേശംനൽകും. ലില്ലിപ്പൂവ് സമർപ്പണനേർച്ചയും തുടർന്നു ഊട്ടുസദ്യയും ഉണ്ടായിരിക്കും. 20ന് രാവിലെ ദിവ്യബലിക്കുശേഷം കൊടിയിറക്കൽ ചടങ്ങ്.