അനുശോചന യോഗവും പ്രാര്‍ഥനാ ശുശ്രൂഷയും
1545585
Saturday, April 26, 2025 5:00 AM IST
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ യോഗം ചേർന്നു. പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷയും നടത്തി. മലയാറ്റൂര്‍ അടിവാരത്തു നടന്ന യോഗത്തില്‍ അതിരൂപത പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, ട്രഷറര്‍ എസ്.ഐ.തോമസ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്കി.