രാജ്യാന്തര സുവിശേഷ മഹായോഗം നാളെ സമാപിക്കും
1545563
Saturday, April 26, 2025 4:47 AM IST
കോലഞ്ചേരി: കാൽവറി പ്രെയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി ഞാറ്റുംകാലായിൽ ഹിൽടോപ്പിൽ നടന്നുവരുന്ന രാജ്യാന്തര സുവിശേഷ മഹായോഗത്തിന്റെ മൂന്നാം ദിവസത്തിൽ യു.ടി. ജോർജ് മുഖ്യസന്ദേശം നൽകി.
മനുഷ്യൻ നശിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നും യേശുക്രിസ്തുവിന്റെ തിരുരക്തം മൂലം ലഭിക്കുന്ന ജയജീവിതമാണ് വിശ്വാസത്തിന്റെ സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. ടെനി ദേവസി, ജോർജ് പോൾ അയർലൻഡ് തുടങ്ങിയവർ വിവിധ ശുശ്രൂഷ കൾക്ക് നേതൃത്വം നൽകി. കൺവൻഷൻ നാളെ സമാപിക്കും.
ഇന്ന് രാവിലെ 9 മുതൽ സാക്ഷ്യങ്ങളും സുവിശേഷ പ്രസംഗങ്ങളും, 12 മുതൽ യു.ടി. ജോർജ് നയിക്കുന്ന ബൈബിൾ ക്ലാസു ഉണ്ടായിരിക്കും. വൈകിട്ട് 5.30 ന് ആരംഭിക്കുന്ന യോഗത്തിൽ പ്രഫ. ജിജി കെ. ജോസഫ്, എം.എ. ആൻഡ്രൂസ്, പ്രഫ. സി.എം. മാത്യു ചാന്ത്യം തുടങ്ങിയവർ പ്രസംഗിക്കും.