വദനാരോഗ്യ ദിനാചരണം
1545559
Saturday, April 26, 2025 4:47 AM IST
കോതമംഗലം: മാർ ബസേലിയോസ് ദന്തൽ കോളജ് ഓറൽ മെഡിസിൻ ഡിപ്പാർട്ടുമെന്റ് ഓഫ് റേഡിയോളജിയുടെ ആഭിമുഖ്യത്തിൽ ലോക വദനാരോഗ്യ ദിനാചരണം നടത്തി. പൊതുജനങ്ങൾക്ക് വായുടെ ആരോഗ്യം കാത്തുസൂക്ഷിക്കുവാനുള്ള മുൻ കരുതലുകൾ ഉൾപ്പെടുത്തിയ ലഘുലേഖകൾ എംബിഎംഎം അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. കെംത്തോസ് പോൾ, ഓറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ബീനാകുമാരി എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.