മലന്പാന്പിനെ പിടികൂടി
1545552
Saturday, April 26, 2025 4:13 AM IST
കോതമംഗലം: അയ്യപ്പൻമുടി റോഡിൽ രാത്രിയെത്തിയ കൂറ്റൻ മലന്പാന്പിനെ പിടികൂടി. എലവുംപറന്പ് - അയ്യപ്പൻമുടി റോഡിൽ ചാപ്പലിനു സമീപം റോഡിനു കുറുകെയാണ് വ്യാഴാഴ്ച രാത്രി പാന്പിനെ കണ്ടത്.
നഗരസഭാംഗം സിജോ അറിയിച്ചതനുസരിച്ച് പാന്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാന്പിനെ പിടികൂടുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ വനപാലകർക്ക് പാന്പിനെ കൈമാറി.