ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു
1545407
Friday, April 25, 2025 11:02 PM IST
വരാപ്പുഴ: വേളാങ്കണ്ണി യാത്രയ്ക്കായി മകളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയ അമ്മ വാഹനാപകടത്തിൽ മരിച്ചു. ഒളനാട് വാളൂരാൻ വീട്ടിൽ സൂസി സ്കറിയ (55) ആണ് ഇന്നലെ പുലർച്ചെ ആറോടെ ചേരാനല്ലൂർ സിഗ്നൽ കവലയിൽ വാഹനാപകടത്തിൽ മരിച്ചത്.
ബന്ധുവിന്റെ വീട്ടിൽനിന്നു സംഘമായി വേളാങ്കണ്ണിയിലേക്ക് പോകാനായാണു സൂസിയും മകൾ നിഖിലയും സ്കൂട്ടറിൽ വീട്ടിൽനിന്ന് ഇറങ്ങിയത്. ചേരാനല്ലൂർ സിഗ്നലിൽ വച്ചു ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് സൂസി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ തല റോഡിൽ ഇടിച്ച സൂസിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ നിസാര പരിക്കേറ്റ മകൾ നിഖിലയെ അമൃത ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംസ്കാരം ഇന്നു പുത്തൻപള്ളി സെന്റ് ജോർജ് പള്ളിയിൽ . ഭർത്താവ്: പോൾ സ്കറിയ (റിട്ട. ഫാക്ട് ജീവനക്കാരൻ). മക്കൾ: നീതു സ്കറിയ (സൗദി), നിഖില സ്കറിയ.