വടക്കേക്കോട്ട സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ
1545572
Saturday, April 26, 2025 4:53 AM IST
തൃപ്പൂണിത്തുറ: വടക്കേക്കോട്ട സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വലിയ തിരുനാൾ നാളെ തുടങ്ങും. രാവിലെ 6.30നും 9നും ദിവ്യബലി, വൈകിട്ട് 5.30ന് പ്രസുദേന്തി വാഴ്ച, പള്ളി ചുറ്റി പ്രദക്ഷിണം, തിരുനാൾ കൊടികയറ്റം, ദിവ്യബലി, ലദീഞ്ഞ്.
28ന് രാവിലെ 6.30ന് ദിവ്യബലി, വൈകിട്ട് 5.30ന് ദിവ്യബലി തുടർന്ന് പ്രദക്ഷിണം. 29ന് രാവിലെ 6ന് ദിവ്യബലി, വൈകിട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ് തുടർന്ന് കാഞ്ഞിരപ്പള്ളി അമല തിയേറ്റേഴ്സിന്റെ നാടകം തച്ചൻ. 30ന് രാവിലെ ആറിനും 7.30നും 10.45നും വൈകിട്ട് 3.30നും 5നും 6.30നും ദിവ്യബലി, നൊവേന, ആരാധന.
ഊട്ടുതിരുനാൾ ദിവസമായ മെയ് ഒന്നിന് രാവിലെ ആറിന് ദിവ്യബലി, നൊവേന തുടർന്ന് നേർച്ച സദ്യ ആശീർവാദം, 7.30ന് ദിവ്യബലി, 10.45ന് ആഘോഷമായ തിരുനാൾ ദിവ്യബലി. ഫാ. ലാസർ സിന്റോ തൈപ്പറമ്പിൽ വചനപ്രഘോഷണം നടത്തും.
വൈകിട്ട് 3.30നും അഞ്ചിനും 6.30നും ദിവ്യബലി, നൊവേന, ആരാധന. രാത്രി എട്ടിന് ഇംഗ്ലീഷ് ദിവ്യബലി. തിരുനാൾ ചടങ്ങുകൾക്ക് വികാരി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, സഹവികാരിമാരായ ഫാ. ആന്റണി ഫ്രാൻസിസ് മണപ്പറമ്പിൽ,
ഫാ. ജിപ്സൺ തോമസ് ചാണയിൽ എന്നിവർ നേതൃത്വം നൽകും. ഫ്രാൻസിസ് പാപ്പായുടെ വിയോഗം മൂലമുള്ള ദുഃഖാചരണത്തെ തുടർന്ന് 27ന് വൈകിട്ട് നടത്താനിരുന്ന മെഗാ ഷോ ഒഴിവാക്കി.