ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പ്: നിർമല കോളജ് വിദ്യാർഥി കേരള ടീമിൽ
1545251
Friday, April 25, 2025 4:49 AM IST
മൂവാറ്റുപുഴ: സ്വാമി വിവേകാനന്ദ അണ്ടർ-20 ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിലേക്ക് നിർമല കോളജ് ഫുട്ബോൾ താരം ആദിൽ പി. അഷറഫ് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ മത്സരത്തിൽ ആദിൽ വൈസ് ക്യാപ്റ്റനായി കേരള ടീമിനെ നയിക്കും. കോളജിലെ ഒന്നാം വർഷ മലയാളം വിദ്യാർഥിയാണ്. സ്റ്റേറ്റ് ചാന്പ്യൻഷിപ്പിൽ കോട്ടയം ജില്ലയുടെ ക്യാപ്റ്റനായിരുന്നു ആദിൽ.
ഛത്തീസ്ഗഡിലെ നാരായണ്‍പൂരിൽ 29ന് നടക്കുന്ന മത്സരത്തിലാണ് ആദിലിന് ബൂട്ടണിയാൻ അവസരം ലഭിച്ചത്. വരാനിരിക്കുന്ന ദേശീയ മത്സരത്തിൽ മധ്യനിരയിലെ താരമായിട്ടായിരിക്കും ആദിൽ കളിക്കുക.
സ്പോർട് കൗണ്‍സിൽ കോച്ച് പി.ജെ റഫീഖിന്റെ കീഴിൽ പത്താം ക്ലാസ് മുതൽ പരീശീലനം നടത്തിയ താരമാണ് കേരള ടീമിലേക്ക് അർഹത നേടിയ ആദിൽ. ആദ്യ മത്സരത്തിൽ കേരളം ബീഹാറിനെ നേരിടും.