സിപിഐ നേതാക്കളെ ആദരിച്ചു
1545564
Saturday, April 26, 2025 4:53 AM IST
മൂവാറ്റുപുഴ : സിപിഐ മൂവാറ്റുപുഴ ടൗണ്‍ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മുൻകാല നേതാക്കളെ ആദരിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ ലോക്കൽ കമ്മിറ്റിയംഗം പി.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, ലോക്കൽ സെക്രട്ടറി കെ.പി. അലിക്കുഞ്ഞ്, അസിസ്റ്റന്റ് സെക്രട്ടറി ജോർജ് വെട്ടിക്കുഴി, നേതാക്കളായ പി.എ അസീസ്, സി.എം. ഇബ്രാഹിം കരീം, കെ.എ. സനീർ, അസീസ് തെങ്ങുംതോട്ടം എന്നിവർ പങ്കെടുത്തു.
കമ്യൂണിസ്റ്റ് പാർട്ടിയുടെയും പുരോഗമന സാംസ്കാരിക വേദിയുടെയും പ്രവർത്തകനായിരുന്ന കാനം വിജയൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും നടത്തി. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് കിഴക്കേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കും.