മാർപാപ്പയുടെ ജീവിതം കൊളാഷ് രൂപത്തിൽ
1545575
Saturday, April 26, 2025 4:59 AM IST
കാലടി: ഭൂമിയിൽ സനേഹത്തിന്റെ നീർച്ചാൽ ഒഴുക്കിയ ആത്മീയ ആചാര്യനായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതം ചുള്ളി സെന്റ് ജോർജ് വിശ്വാസ പരിശീലന വിഭാഗത്തിലെ കുട്ടികൾ കൊളാഷ് രൂപത്തിൽ തയാറാക്കി പ്രദർശിപ്പിച്ചു.
മാർപാപ്പയുടെ ജനനം, ആദ്യകാല ജീവിതം, പൗരോഹിത്യം, മെത്രാൻ പദവി, കർദിനാൾ പദവി, മാർപാപ്പ, സന്ദർശിച്ച് സ്ഥലങ്ങൾ, ചാക്രിക ലേഖനങ്ങൾ, 12 വർഷത്തെ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് കുട്ടികൾ ചിത്രങ്ങളിലൂടെയും മറ്റും ഒരുക്കിയത്.
ഇടവക വികാരി ഫാ. ഷനു മൂഞ്ഞേലി, ഹെഡ്മാസ്റ്റർ നോബിൾ കിളിയേൽക്കുടി, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.