അഞ്ചരക്കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
1545261
Friday, April 25, 2025 5:03 AM IST
മൂവാറ്റുപുഴ: വിൽപ്പനയ്ക്ക് എത്തിച്ച അഞ്ചരക്കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ബപ്പറാജ് ഇസ്ലാം (28), പശ്ചിമ ബംഗാൾ മുർഷിദാബാദ് സർക്കാർപറ സ്വദേശി മൈമോൻ മണ്ഡൽ (28) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. തൃക്കളത്തൂർ പള്ളിത്താഴത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവർ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
ഡിവൈഎസ്പി പി.എം. ബൈജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.