മെട്രോയിൽ വിദ്യാർഥികളുടെ യാത്രായിളവ് പിൻവലിച്ചതായി പരാതി
1545568
Saturday, April 26, 2025 4:53 AM IST
ആലുവ : മെട്രോ സ്റ്റേഷൻ വിദ്യാർഥികളുടെ യാത്രായിളവ് നിർത്തലാക്കിയതായി പരാതി. വേനലവധി എന്ന പേരിലാണ് കൺസഷൻ പിൻവലിച്ചതെന്നാണ് കൊച്ചി മെട്രോ അധികൃതർ പറയുന്നത്.
കോളേജ് വിദ്യാർത്ഥികൾക്കാണ് കൺസഷൻ പിൻവലിച്ചത് തിരിച്ചടിയായത്. മാസം 600 രൂപ എറണാകുളം വൈറ്റില വരെ പോകാമായിരുന്നു. ഇതിന് ഇപ്പോൾ ദിവസം 120 രൂപ വിദ്യാർഥികൾ മുടക്കേണ്ടതായി വന്നിരിക്കുകയാണ്.