എന്റെ നാട് ഗാന്ധി ദർശൻ ജനസന്പർക്ക യാത്ര നടത്തി
1545263
Friday, April 25, 2025 5:03 AM IST
കോതമംഗലം: എന്റെ നാട് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ വടാട്ടുപാറ മേഖലയിൽ ചെയർമാൻ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിദർശൻ ജനസന്പർക്ക യാത്ര നടത്തി. ഗ്രാമങ്ങളുടെ വികസനവും ജനജീവിത സാഹചര്യങ്ങളും നേരിൽ മനസിലാക്കി പാലിയേറ്റീവ് സേവനം ആവശ്യമുള്ളവർക്ക് ലഭ്യമാക്കുകയെന്നതാണ് ജനസന്പർക്ക യാത്രയുടെ ലക്ഷ്യം.
എന്റെ നാട് നിയോജക മണ്ഡലത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 കാൻസർ രോഗികൾക്ക് ധനസഹായം നൽകിയിരുന്നു. കൂടാതെ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനുള്ള പദ്ധതിക്കും രൂപം കൊടുത്തതായി എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.
വടാട്ടുപാറയിൽ രാജു പുളിക്കക്കുടിയുടെ ഭവനത്തിൽ ചേർന്ന യോഗത്തിൽ ഗാന്ധിദർശൻ ജനസന്പർക്ക യാത്രയുടെ ഉദ്ഘാടനം പഞ്ചായത്തംഗം ബിൻസി മോഹനൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു.