പ്രതിരോധ ശൃംഖല സംഘടിപ്പിച്ചു
1545581
Saturday, April 26, 2025 4:59 AM IST
തൃപ്പൂണിത്തുറ: ഭീകരതക്കെതിരെ ഒന്നിക്കുക എന്ന സന്ദേശവുമായി സിപിഎം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ ശൃംഖല സംഘടിപ്പിച്ചു. കിഴക്കേക്കോട്ട മുതൽ സ്റ്റാച്യു ജംഗ്ഷൻ വരെ സംഘടിപ്പിച്ച ശൃംഖലയിൽ നിരവധി പേർ പങ്കാളികളായി.
തുടർന്ന് നടന്ന സമ്മേളനം ഏരിയാ സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം സി.എൻ. സുന്ദരൻ, അഡ്വ. എസ്. മധുസൂദനൻ, എം.പി. ഉദയൻ, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, യു.കെ. പീതാംബരൻ, ടി.കെ. ജയചന്ദ്രൻ, ബി.എസ്. നന്ദനൻ, എൻ.പി. ബോബി തുടങ്ങിയവർ പ്രസംഗിച്ചു. കെ.ടി. അഖിൽ ദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.