മൂവാറ്റുപുഴ രൂപത : ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ചു
1545555
Saturday, April 26, 2025 4:47 AM IST
മൂവാറ്റുപുഴ: സീറോ മലങ്കര സഭാ മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണവും പ്രാർഥനാശുശ്രൂഷയും നടത്തി. വാഴപ്പള്ളി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടന്ന അനുസ്മരണ യോഗത്തിൽ മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ തെയഡോഷ്യസ്, കുര്യാക്കോസ് മാർ തെയോഫിലോസ്,
തോമസ് മാർ അത്തനാസിയോസ്, ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാധ്യക്ഷൻ പി.പി എൽദോസ്, വികാരി ജനറാൾ ഫാ. തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പാ, ഫാ. ജോർജ് അയ്യനേത്ത്, ഫാ. വർഗീസ് മഠത്തിക്കുന്നത്ത്, ഫാ. വർഗീസ് പന്തിരായിതടത്തിൽ, സിസ്റ്റർ ജോസ്ന, ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. വിൻസെന്റ് പാറമേൽ, ഫാ. റോയി കണ്ണൻചിറ, വി.സി. ജോർജ്കുട്ടി എന്നിവർ പ്രസംഗിച്ചു.
പാപ്പയുടെ ഛായാചിത്രത്തിനു മുന്പിൽ പൂക്കളർപ്പിച്ചു. തുടർന്ന് സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര ക്രമങ്ങളിൽ പ്രാർഥനാശുശ്രൂഷയും നടന്നു. വൈദികർ, സന്യസ്തർ, പ്രേഷിത സംഘടനകളുടെ ഭാരവാഹികൾ, മൂവാറ്റുപുഴയിലെ സാംസ്കാരിക നേതാക്കൾ, അൽമായർ തുടങ്ങിയവർ പങ്കെടുത്തു.