അനുസ്മരണ ശുശ്രൂഷ സംഘടിപ്പിക്കും
1545262
Friday, April 25, 2025 5:03 AM IST
മുവാറ്റുപുഴ: ആഗോള കത്തോലിക്ക സഭാ തലവനും ലോക ആത്മീയ ഗുരുവുമായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ മൂവാറ്റുപുഴ രൂപതയുടെ നേതൃത്വത്തിൽ അനുസ്മരണ ശുശ്രൂഷ സംഘടിപ്പിക്കും. രൂപതാധ്യക്ഷൻ യുഹാനോൻ മാർ തെയോഡോഷ്യസിന്റെ നേതൃത്വത്തിൽ വാഴപ്പിള്ളി സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് വൈകുന്നേരം ആറ് മുതൽ രാത്രി ഏഴു വരെയാണ് അനുസ്മരണ ശുശ്രൂഷ നടക്കുന്നത്.
ബിഷപ് കുര്യാക്കോസ് മാർ തെയോഫിലോസ്, ബിഷപ് തോമസ് മാർ അത്തനാസിയോസ്, ഫ്രാൻസിസ് ജോർജ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, വികാരി ജനറാൾ റവ. തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പാ, ഫാ. ജോർജ് അയ്യാനേത്ത് ഒഐസി, ഫാ. വർഗീസ് മഠത്തിക്കുന്നത്ത്,
ചാൻസിലർ റവ.ഡോ. വർഗീസ് പന്തിരായിതടത്തിൽ, സിസ്റ്റർ ജോസ്ന, വി.സി. ജോർജ്കുട്ടി എന്നിവർ അനുസ്മരിക്കും. അനുസ്മരണ ശുശ്രുഷയിൽ പുഷ്പം സമ്മർപ്പിച്ച് ആദരാജ്ഞലികൾ അർപ്പിക്കും തുടർന്ന് പ്രാർഥനാ ശുശ്രുഷയും നടക്കും.