ചൊവ്വര പള്ളിയില്‍ തിരുനാൾ 29ന് കൊടിയേറും
1545247
Friday, April 25, 2025 4:49 AM IST
കാലടി: ചൊവ്വര സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാളിന് 29ന് വൈകിട്ട് 5.30 ന് വികാരി ഫാ. ജോസ് പൈനുങ്കല്‍ കൊടിയേറ്റും. ആറിന് കുര്‍ബാന, തുടര്‍ന്ന് നേര്‍ച്ച പായസം വെഞ്ചിരിപ്പും വിതരണവും. 30ന് വൈകിട്ട് അഞ്ചിന് തിരുനാള്‍ കുര്‍ബാന, പട്ടണപ്രദക്ഷിണം.
തിരുനാൾ ദിനമായ മേയ് ഒന്നിന് രാവിലെ ഏഴിന് കുര്‍ബാന, ഒമ്പതിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം. 11ന് നേര്‍ച്ചസദ്യ വെഞ്ചരിപ്പ്. ഉച്ചയ്ക്ക് 12നും രണ്ടിനും വൈകുന്നേരം നാലിനും കുര്‍ബാന, രാത്രി 7.30ന് കൊച്ചിന് കലാക്ഷേത്രയുടെ ഗാനമേള. തിരുനാളിനോടനുബന്ധിച്ച് തുലാഭാര നേര്‍ച്ച ആരംഭിച്ചു.