ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയയാൾ അറസ്റ്റിൽ
1545238
Friday, April 25, 2025 4:38 AM IST
കൂത്താട്ടുകുളം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൂത്താട്ടുകുളം പൈയ്ക്കാട്ട് സെൽജോ സെബാസ്റ്റ്യനെ (51) യാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
മുത്തോലപുരം കൊക്കൂട്ടുമലയിൽ രാഹുലിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പാലക്കുഴ സ്വദേശികളായ മനു ഗോപാലൻ, പണ്ടപ്പള്ളി സ്വദേശി ആൽബിൻ എന്നിവരിൽ നിന്നുമാണ് പ്രതി പണം തട്ടിയെടുത്തത്. ഫിൻലെൻഡിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതി പണം തട്ടിയെടുക്കുകയായിരുന്നു.