ഫിസാറ്റും അന്നൂർ ദന്തൽ കോളജും ധാരണാപത്രത്തിൽ ഒപ്പുവച്ചു
1545242
Friday, April 25, 2025 4:38 AM IST
അങ്കമാലി: ഡന്റൽ മേഖലയിൽ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞു രോഗികൾക്കും വിദ്യാർഥികൾക്കും ഗുണകരമാകും വിധം നൂതന മാർഗങ്ങൾ വികസിപ്പിച്ചെടുക്കാൻ അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജും മുവാറ്റുപുഴ അന്നൂർ ദന്തൽ കോളജും ധാരണാ പത്രം കൈമാറി.
ഫിസാറ്റ് എൻജിനീയറിംഗ് കോളജ് ചെയർമാൻ പി.ആർ. ഷിമിത്തും അന്നൂർ ദന്തൽ കോളജ് ഡയറക്ടർ ഡോ. ടി.എസ്. ബെന്യാമിനും ധാരണാ പത്രത്തിൽ ഒപ്പു വച്ചു. ഇതു വഴി രണ്ടു സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വിദ്യാർഥികൾക്കും തങ്ങളുടെ പഠനത്തിന്റെ ഭാഗമായി പുതിയ ഗവേഷണ മേഖലകളിലുള്ള സാധ്യതകൾ കണ്ടെത്താനും അവയ്ക്കു ആവശ്യമായ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും സാധിക്കും.
ഫിസാറ്റ് വിദ്യാർഥികളായ പി.വി. ഓർവെൽ, മേഴ്സി ആന്റണി, പി.ജെ. ഹരിപ്രസാദ്, അനന്തു കണ്ണൻ, എന്നീ വിദ്യർഥികൾ അന്നൂർ ദന്തൽ കോളേജുമായി സഹകരിച്ചു വികസിപ്പിച്ച രണ്ട് പ്രൊജെക്ടുകളും അധ്യാപകൻ ഡോ. ജി. നോബിളിന്റെ നേതൃത്വത്തിൽ നടന്ന കൺസൽട്ടൻസി വർക്കും വലിയ വിജയം കണ്ടതിനെ തുടർന്നാണ് ദീർഘ കാലാടിസ്ഥാനത്തിൽ നൂതന സാങ്കേതിക വിദ്യകൾക്കും ദീർഘ കാല അടിസ്ഥാനത്തിൽ നൂതന സാങ്കേതിക വിദ്യകൾക്കും സെമിനാറുകൾ, ശില്പശാലകൾ, പ്രൊജെക്ടുകൾ തുടങ്ങി നിരവധി പദ്ധതികൾക്കുമായി ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ചടങ്ങിൽ ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, അന്നൂർ ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി, ഫിസാറ്റ് വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡോ. ജി. ഉണ്ണി കർത്ത, ഡോ. ദീപു ജോർജ് മാത്യു, ഡോ. ദീപ മേരി മാത്യൂസ്, പ്രഫ. ജോസി മാത്യു, പ്രഫ പ്രിയ തോമസ്, പ്രൊജക്റ്റ് ഗൈഡുകളായ ഡോ. സന്തോഷ് കൊറ്റം, ഡോ. സെനു അബി തുടങ്ങിയവർ പങ്കെടുത്തു.