മോഷണക്കേസ് പ്രതികൾ കുടുങ്ങി
1545273
Friday, April 25, 2025 5:17 AM IST
കൊച്ചി: നോര്‍ത്ത് കളമശേരിയിലെ സ്ഥാപനത്തില്‍ നിന്നും ലാപ്ടോപ്പ് അടക്കമുള്ളവ മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രവാകര്‍ മുഖിയ(21), അവിദീപ് ഥാപ്പ(21) എന്നിവരെ ബംഗളൂരുവില്‍ നിന്നുമാണ് കളമശേരി പോലീസ് പിടികൂടിയത്.
19ന് പുലര്‍ച്ചെ മെഹ്ഫില്‍ ടവറിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹസലി കോസ്മെറ്റോളജി ക്ലിനിക്കില്‍ നിന്നും പ്രതികള്‍ 75,000 രൂപ വിലവരുന്ന ലാപ്ടോപ്പ്, ഒരു മൊബൈല്‍ ഫോണ്‍, 50000 രൂപ വില വരുന്ന ഒരു ടാബ് എന്നിവയാണ് മോഷ്ടിച്ചത്.
മോഷണത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍പ്പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.